ചങ്ങനാശേരി: സബ് ആർ.ടി ഓഫീസിൽ ഡിസംബർ ആദ്യ വാരത്തിൽ നടത്തുന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ പരിഗണിക്കുന്നതിനുള്ള അപേക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒക്‌ടോബർ 31 വരെ നൽകിയ അപേക്ഷയിൽ തീർപ്പാക്കാൻ ബാക്കിയുള്ള രജിസ്‌ട്രേഷൻ, ലൈസൻസ്, ചെക്ക് റിപ്പോർട്ട്, ലൈസൻസ് സസ്‌പെൻഷൻ, ഉടമ കൈപ്പറ്റാതെ തിരികെ വന്നിട്ടുള്ള രേഖകൾ എന്നിവ സംബന്ധിച്ച അപേക്ഷകൾ അദാലത്തിൽ തീർപ്പാക്കുന്നതാണ്.
Advertisements
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 25നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ചങ്ങനാശേരി ജോയിന്റ് ആർടിഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾ : ഫോൺ: 04812411930.