മണ്ണാർക്കാട്: രേഖകളില്ലാതെ ആഢംബര കാറിൽ കടത്തിയ പണം പൊലീസ് പരിശോധനയിൽ പിടികൂടി.ഒരാൾ പൊലീസ് പിടിയിലായി.ബുധനാഴ്ച വൈകീട്ട് ഏഴിന് ദേശീയപാതയിൽ എംഇഎസ് കല്ലടി കോളേജ് ജംങ്ങ്ഷനിൽ വെച്ചായിരുന്നു സംഭവം. രേഖകളില്ലാതെ 44.82 ലക്ഷം രൂപ കാറിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. പഴനി സ്വദേശി ചിന്നദുരൈ യുടെ ഫോർച്ച്യൂണർ കാറിൽ നിന്നായിരുന്നു പണം പിടിച്ചെടുത്തത്. ചിന്നദുരൈ (45)യാണ് അറസ്റ്റിലായത്.
ചിന്ന ദുരൈ ഉൾപ്പെടെ 5 പേർ കാറിലുണ്ടായിരുന്നു.
നിലമ്പൂരിൽ നിന്ന് പഴനിയിലേക്ക് കടത്തുകയായിരുന്ന കളളപ്പണമെന്ന് ഇതെന്ന് പൊലീസ് പറഞ്ഞു.
പണവും കാറും മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് വാഹനപരിശോധനക്ക് നേതൃത്വo നൽകിയ പൊലീസ് സംഘം ഇൻസ്പെപെക്ടർ പി അജിത്കുമാർ പറഞ്ഞു.
44.82 ലക്ഷം രൂപയുടെ കള്ളപ്പണം കടത്താൻ ശ്രമം ; പഴനി സ്വദേശി പിടിയിൽ
Advertisements