തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ യുവതിയടക്കം മൂന്ന് പേർ പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശിനി ഡീന(30), സ്വർണം തട്ടിയെടുക്കാനെത്തിയ നല്ലളം സ്വദേശി മുഹമ്മദ് സഹദ്(24), വാണിയംകര സ്വദേശി ജംനാസ്(36) എന്നിവരാണ് പിടിയിലായത്
ലഗേജിൽ ഒളിപ്പിച്ചാണ് ഡീന 146 ഗ്രാം സ്വർണം കടത്തിയത്. മുമ്പും സ്വർണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വർണം തട്ടുന്ന സംഘവുമായി ചേർന്ന് സ്വർണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കസ്റ്റംസിനെയും സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ വെട്ടിച്ചും കവർച്ചാ സംഘത്തോടൊപ്പം കാറിൽ കയറി പോയ ഡീനയെയും സംഘത്തെയും പോലീസ് പിന്തുടർന്നാണ് പിടികൂടിയത്.