തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂ ഇയർ ആഘോഷ വേളയിലെ ലഹരി ഉപയോഗം തടയാനായി കടുത്ത നടപടികളുമായി പോലീസ്. ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖ പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് പോലീസ് ഇപ്പോൾ. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവൻ പേരുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും, ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദ്ദേശം നല്‍കും.
കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കൊച്ചി സിറ്റി പോലീസ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2707 കേസുകളാണ്. ആകെ 3,214 പേര് വിവിധ കേസുകളിലായി അറസ്റ്റിലായി. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരി മരുന്നിന്റെ അളവിലും വര്‍ധനയുണ്ട്. സമാന സാഹചര്യം തന്നെയാണ് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിലനിൽക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാനമായും ന്യൂ ഇയർ ആഘോഷങ്ങൾ നടക്കുന്ന കോഴിക്കോട്, തിരുവനന്തപുരം നഗര പരിധികളിലും മയക്കുമരുന്ന് ഉപയോഗം മുൻ വർഷത്തേതിനേക്കാൾ കൂടിയിട്ടുണ്ട്. ഇതിന് പുറമെ രണ്ട് വർഷമായി കോവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ന്യൂ ഇയർ ആഘോഷങ്ങൾ ഇക്കുറി കാര്യമായി തന്നെ നടക്കുമെന്ന് ഉറപ്പാണ്. ഇതും പോലീസിനെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.