സിറ്റി ഗ്യാസ് പദ്ധതി :പാചകവാതക വിതരണം ജനുവരിയില്‍ തുടങ്ങും

ആലപ്പുഴ :ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതി വഴിയുള്ള പാചകവാതക വിതരണം ജനുവരിയിൽ ആരംഭിക്കും. വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭയിലുമായിരിക്കും പാചകവാതകം ആദ്യം ലഭിക്കുക. പിഎൻജി വിതരണത്തിനായി തങ്കിയിൽ സ്ഥാപിച്ചിരിക്കുന്ന പാചകവാതക സംഭരണ വിതരണ പ്ലാന്റ് കമ്മിഷൻ ചെയ്തു.

Advertisements

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.ഗെയ്ൽ പൈപ്പ് ലൈൻ വഴിയുള്ള കണക്ടിവിറ്റി കൂടി സിറ്റി ഗ്യാസ് പദ്ധതിക്ക് ലഭിക്കുന്നതോടെ കുടുതൽ ഭാഗങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ ഘട്ടത്തിൽ പിഎൻജി എത്തുന്ന വയലാർ പഞ്ചായത്തിലെ 16 വാർഡുകളിലായി 5,792 റജിസ്ട്രേഷനുകളും 3,970 വീടുകളിൽ പ്ലമിങ്, മീറ്റർ സ്ഥാപിക്കൽ ജോലികളും പൂർത്തിയായി. ചേർത്തല നഗരസഭയിലെ 35 വാർഡുകളിൽ 20 വാർഡുകളിലായി 6,057 റജിസ്ട്രേഷനുകളും 2,856 വീടുകളിൽ പ്ലമിങ്, മീറ്റർ സ്ഥാപിക്കൽ ജോലികൾ പൂർത്തിയായിട്ടുണ്ട്.

ബാക്കിയുള്ള വാർഡുകളിൽ റജിസ്ട്രേഷൻ ആരംഭിച്ചു. റെയിൽവേയുടെയും ദേശീയപാത അതോറിറ്റിയുടെയും അനുമതി ലഭിച്ചാലുടൻ മറ്റു ജോലികൾ ആരംഭിക്കും.നിലവിൽ വിതരണ പ്ലാന്റിൽ നിന്നു 60 കിലോമീറ്റർ വരെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റോഡരികിൽ ഭൂമിക്കടിയിലൂടെ 12 ഇഞ്ചിന്റെ സ്റ്റീൽ പൈപ്പും ഉപറോഡിലേക്കും വീടുകളിലേക്കും അഞ്ച് ഇഞ്ചിന്റെ പോളിത്തീൻ പൈപ്പുമാണ് സ്ഥാപിച്ചിരിക്കുന്നത് .

രണ്ടാംഘട്ടത്തിൽ സമീപ പഞ്ചായത്തുകളിലും ആലപ്പുഴ ഭാഗത്തും വിതരണം തുടങ്ങും.തങ്കിയിൽ 24 കോടി രൂപ ചെലവിൽ നിർമിച്ച വിതരണ ശൃംഖലയ്ക്കു നിലവിൽ 80,000 വീടുകളിൽ പാചകവാതകം എത്തിക്കാൻ കഴിയും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.