കോട്ടയം കിടങ്ങൂരിൽ രാത്രിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരനെ കാറിടിച്ചു തെറുപ്പിച്ചു; റോഡിൽ തലയിടിച്ച് വീണ വയോധികന് ദാരുണാന്ത്യം; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന് ; വീഡിയോ ഇവിടെ കാണാം

കോട്ടയം: കിടങ്ങൂർ ഹൈവേ റോഡിൽ രാത്രിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറുപ്പിച്ച് റോഡിൽ തലയിടിച്ചു വീണ വയോധികന് ദാരുണാന്ത്യം. കിടങ്ങൂർ വെട്ടിക്കൽ വി.എം ജോസഫ് (ജോയി-77)ആണ് മരിച്ചത്. നവംബർ 16 ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ കിടങ്ങൂർ ഹൈവേ ജംഗ്ഷനിലായിരുന്നു അപകടം.

Advertisements

ഹൈവേ ജംഗ്ഷനിലെ കാർ വർക്ക്‌ഷോപ്പിനു സമീപത്തെ റോഡിലൂടെ ജോയി റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയം പാലാ ഭാഗത്തു നിന്നും എത്തിയ കാർ റോഡിനു നടുവിലെത്തിയ ജോയിയെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ജോയി ഉടൻ അബോധാവസ്ഥയിലായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടങ്ങൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം നവംബർ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Hot Topics

Related Articles