100 കുപ്പി മദ്യവുമായി തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

വിൽപനക്കായിബസിൽ കടത്തുകയായിരുന്ന വൻ മാഹി മദ്യശേഖരവുമായി തമിഴ്നാട് സ്വദേശിനിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.തമിഴ്നാട് കള്ളക്കുറുശിതാവടിപ്പാട്ട് വില്ലുപുരം സ്വദേശി പെരിയസ്വാമിയുടെ മകൾ റാണിയെ (57) യാണ് റേഞ്ച്
എക്സൈസ് ഇൻസ്പെക്ടർ കെ പി . ഹരീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ന്യൂ മാഹി കിടാരംകുന്ന് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ബസ്സിൽ കടത്തുകയായിരുന്ന 100 കുപ്പി മാഹി മദ്യ (പുതുച്ചേരി മദ്യം )വുമായി പ്രതി പിടിയിലായത്.റെയ്ഡിൽപ്രിവന്റീവ് ഓഫീസർ പ്രദീപൻ പി പി ,ഗ്രേഡ്പ്രിവൻ്റീവ് ഓഫീസർ ഷെനിത്ത് രാജ് യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ് എം കെ, ലിമേഷ്. ഒ, ഫൈസൽ വി കെ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബീന എം, ജെസ്ന ജോസഫ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Advertisements

Hot Topics

Related Articles