ഡ്രൈവർ ഉറങ്ങി , കാറിടിച്ച് നിരവധി ബൈക്കുകൾ തകർന്നു.

തിരുവനന്തപുരം: ഓടികൊണ്ടിരിക്കുന്ന കാറിലെ
ഡ്രൈവർ ഉറങ്ങിയതു കാരണം നിയന്ത്രണം വിട്ട കാർ പത്തോളം ബൈക്കുകൾ ഇടിച്ച് തകർത്തു. തിരുവനന്തപുരം കളിയിക്കവിളേ ദേശീയ പാതയിലെ നെയ്യാറ്റിൻകര റ്റിബി ജംഗഷനിലെ മാർക്കറ്റിനു സമീപം വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

Advertisements

എറണകുളം സ്വദേശി ഷഫീക്കും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്. ചന്തയിൽ മത്സ്യം വാങ്ങാനെത്തിയവരുടെ റോഡരികിൽ പാർക്കു ചെയ്തിരുന്ന  ബൈക്കുകൾ
തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ   ബൈക്ക് യാത്രികനായ ഷാജിക്ക് പരിക്കേറ്റു. നിരവധി ബൈക്കുകൾക്ക് കേട്ടുപാട് ഉണ്ടായി. നെയ്യാറ്റിൻകര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles