തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ബോര്‍ഡിന് കടുത്ത സാമ്പത്തിക ബാധ്യതകളുണ്ടെന്നും നിരക്ക് കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വര്‍ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധനവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന.
Advertisements
ഹിയറിങ്ങിന് ശേഷമാകും റെഗുലേറ്ററി കമ്മീഷന്‍ അന്തിമ തീരുമാനം എടുക്കുക. കുറഞ്ഞത് പത്ത് ശതമാനം വര്‍ധനവ് ആവശ്യപ്പെടാനാണ് തീരുമാനം. 2019 ജൂലൈയിലായിരുന്നു അവസാനമായി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്.