കോട്ടയത്തിനു പിന്നാലെ ഏറ്റുമാനൂർ നഗരസഭയിലും അവിശ്വാസത്തിന് കളമൊരുങ്ങുന്നു; യു.ഡി.എഫ് ഭരണ സമിതിയ്‌ക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് രംഗത്ത്;

ഏറ്റുമാനൂർ: കോട്ടയത്തിനു പിന്നാലെ ഏറ്റുമാനൂർ നഗരസഭയിലും അവിശ്വാസത്തിന് അവിശ്വാസത്തിന് കളമൊരുക്കി എൽ.ഡി.എഫ്. യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി എൽ.ഡി.എഫ് രംഗത്തെത്താൻ ഒരുങ്ങുകയാണ്. ഇതിനു മുന്നോടിയായി നഗരസഭയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്കും തുടക്കമായി. പ്രതിഷേധത്തിന്റെ ഭാഗമായി 35 വാർഡുകളും കേന്ദ്രീകരിച്ച് സായാഹ്നധർണ്ണ നടത്തി. അടുത്ത ഘട്ടമായി 22-ന് നഗരസഭയിലേയ്ക്ക് ബഹുജനമാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

Advertisements

നഗരസഭയിൽ യു.ഡി.എഫ്.ഭരണസമിതിഅധികാരത്തിലേറിയിട്ട് 11-മാസം പിന്നിടുമ്പോഴും ഒരു വികസന പദ്ധതിപോലും
നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലന്നും ഇതിനെതിരെയുള്ള സമരപരിപാടികൾ ശക്തമാക്കുമെന്നും എൽ.ഡി.എഫ്.നഗരസഭാകമ്മറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. 340 പദ്ധതികൾക്ക്് ഒറ്റ ദിവസംകൊണ്ട്്് ഡി.പി.സി.അംഗീകരം ലഭിച്ചങ്കിലും മറ്റുനടപടികളില്ല. മാർച്ച് മാസത്തിനുള്ളിൽ ഒരു പദ്ധതിപോലും നടപ്പിലാകാത്ത അവസ്ഥയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽ.എസ്.ജി.ഡി. യുമായി ബന്ധപ്പെട്ട 187 പദ്ധതികൾക്ക് സാങ്കേതിക അനുമതിപോലും ഇതുവരെ നേടിയെടുക്കാൻ സാധിച്ചിട്ടില്ല.ഓടകളുടെ ആഴംകൂട്ടി വെള്ളക്കെട്ട് ഒഴിവാക്കുള്ള പദ്ധതികൾഉൾപ്പടെയുള്ളവയ്ക്ക്്് ധനസഹായം നൽകാമെന്ന്് മന്ത്രി വി.എൻ.വാസവൻ ആവർത്തിച്ചിട്ടു പറഞ്ഞിട്ടും നാളിതുവരെ പദ്ധതിതയ്യാറാക്കിനൽകാൻ ഭരണസമിതിയ്ക്ക് കഴിഞ്ഞിട്ടില്ല. എൽ.ഡി.എഫ്.
സർക്കാറിനെതിരെ ആക്ഷേപമുന്നയിക്കുകയും ഉദ്യോഗസ്ഥരെ സ്വാധിനിച്ച്്് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത് കെടുകാര്യസ്ഥത മറയ്ക്കാനുള്ള ശ്രമമാണ്യു.ഡി.എഫ്് ചെയ്യുന്നതെന്നു ഭരണ സമിതി ആരോപിക്കുന്നു.

കഴിഞ്ഞ യു.ഡി.എഫ്.ഭരണസമിതിയുടെ സ്വപ്നപദ്ധതിയെന്നുവിശേഷിക്കപ്പെട്ടഷോപ്പിങ് കോംപ്ളക്സ് കം മൾട്ടിപ്ലകസ് തീയേറ്റർ തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. വാർഡുകളിൽ മാലിന്യങ്ങൾനിറഞ്ഞു.നഗരസഭാ ഓഫീസ് കെട്ടിടത്തിനു മുകളിൽപ്പോലും മാലിന്യം കൊണ്ടിടുകയാണ്. ഇവ നീക്കം ചെയ്യുന്നില്ല.റോഡുകളിൽ അറ്റകുറ്റപണികൾ നടത്തിയിട്ടില്ല.വഴിവിളക്കുകൾ ഒന്നുപോലും കത്തുന്നില്ല. നഗരസഭാ പ്രതിപക്ഷനേതാവ് ഇ.എസ്.ബിജു, കൗൺസിലർ പി.എസ്.വിനോദ്, സി.പി.എം.ലോക്കൽ സെക്രട്ടറി ടി.വി.ബിജോയി,ഘടകകക്ഷി നേതാക്കളായ ജിബു.കെ.മാത്യു,മനോജ് ചെമ്മുണ്ടവള്ളി,പി.ചന്ദ്രകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles