ആന്‍റണിയെ അനുകൂലിച്ച് കെ സുധാകരന്‍: കുറി തൊട്ടവരെ മാറ്റിനിര്‍ത്തരുതെന്നത് കോൺഗ്രസ് നയം

തിരുവനന്തപുരം: കുറിതൊട്ടവരെ മാറ്റിനിര്‍ത്തരുതെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന കോണ്‍ഗ്രസ് നയമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. പള്ളികളിലും അമ്പലത്തിലും പോകുന്നവരെ വര്‍ഗീയവാദികളായി കോണ്‍ഗ്രസ് കാണാറില്ല. വിശ്വാസികള്‍ക്ക് വര്‍ഗീയനിറം നല്‍കി മുതലെടുക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും ആണെന്നും കെ.സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisements

ഹിന്ദുക്കളെ ചേര്‍ത്തുനിര്‍ത്തണമെന്ന എ.കെ.ആന്റണിയുടെ പരാമര്‍ശം യു.ഡി.എഫ്. ഏകോപന സമിതി ചര്‍ച്ചചെയ്തില്ലെന്ന് എം.എം.ഹസന്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാമര്‍ശത്തില്‍ ലീഗിന് അതൃപ്തിയില്ല. ആന്റണി പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

എന്നാല്‍ എ.കെ.ആന്‍റണിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്  ന്യൂനപക്ഷവിഭാഗം ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ് ഗിരി രംഗത്തുവന്നു. 

Hot Topics

Related Articles