കക്കുന്നവർ പേടിച്ചാൽ മതി ; ഞാൻ കക്കുന്നില്ല അതുകൊണ്ട് പേടിയുമില്ല ; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം : ശബരിമല ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ. വിവാദങ്ങൾക്ക് ആസ്പദമായ സംഭവം ഇങ്ങനെ, ശബരിമലയിൽ നട തുറന്നതോടെ ദർശനത്തിനായി എത്തിയതായിരുന്നു മന്ത്രിയും ദേവസ്വം ബോർഡ് ചെയർമാൻ കെ അനന്ത ഗോപൻ അടക്കമുള്ളവരുടെ സംഘം. സന്നിധാനത്ത് എത്തിയ സംഘത്തിൽ മറ്റുള്ളവരെല്ലാം കൈകൂപ്പി നിന്നപ്പോൾ മന്ത്രി അതിന് തയ്യാറാകാതെ വന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായത്.

Advertisements

എന്നാൽ അത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ് എന്നാണ് മന്ത്രി പ്രതികരിച്ചത്. “എനിക്കെന്റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങടെ വിശ്വാസത്തെ മോശമാണെന്ന് ഞാൻ പറയാറില്ല. നിങ്ങടെ വിശ്വാസത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും എന്നുള്ള തെളിവ് സഹിതം ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കക്കുന്നവൻ പേടിച്ചാൽ മതി ദൈവത്തിന്റെ പേര് പറഞ്ഞു കക്കുന്നവൻ പേടിച്ചാൽ മതി. ഒരു പൈസ പോലും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. പിന്നെ എനിക്ക് പേടിക്കേണ്ട ആവിശ്യമില്ല, ഞാൻ കക്കുന്നില്ല.! അതോണ്ട് എനിക്കൊരു ദൈവത്തിന്റെയും എനിക്ക് പേടിയില്ല എന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്ത് തന്നെയായാലും മന്ത്രിക്ക് പിന്തുണയുമായും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles