സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനസംഘടന; തസ്തികകൾ വിന്യസിച്ച് ഉത്തരവിറക്കിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യം

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനസംഘടനയുടെ ഭാഗമായി തസ്തികകൾ വിന്യസിച്ച് ഉത്തരവിറക്കിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള എൻ ജി ഒ യൂണിയൻ കെ ജി ഒ സംയുക്താഭിമുഖ്യത്തിൽ ചരക്ക് സേവന നികുതി ആഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. 

Advertisements

വിവിധയിടങ്ങളിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ എ അൻവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, ജോഷി പോൾ, ജില്ലാ പ്രസിഡന്റ് കെ എസ് ഷാനിൽ, ട്രഷറർ കെ വി വിജു, കെ ജി ഒ എ ജില്ലാ സെക്രട്ടറി എം എം മത്തായി, ജോ.സെക്രട്ടറി വി ഐ കബീർ, സെക്രട്ടേറിയറ്റ് അംഗം ജോൺസൺ ചാക്കോ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles