വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല; പീക്ക് അവറില്‍ ചാര്‍ജ് വര്‍ധന എന്ന നിര്‍ദ്ദേശം വന്നു, അന്തിമ തീരുമാനം ആയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പീക്ക് അവറില്‍ ചാര്‍ജ് വര്‍ധന എന്ന നിര്‍ദേശം വന്നെങ്കിലും അക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വൈകുന്നേരം ആറ് മണിമുതല്‍ രാത്രി 10 മണിവരെയുള്ള മണിക്കൂറില്‍ മാത്രം ചാര്‍ജ് വര്‍ധന കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. എന്നാല്‍ അത് എങ്ങനെ വേണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി.

Advertisements

വൈദ്യുതി നിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിട്ടില്ലെന്നും എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് തീരുമാനിക്കുക ബോര്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരക്ക് വര്‍ധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31ന് മുന്‍പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

Hot Topics

Related Articles