തിരുവനന്തപൂരം: ബംഗളൂരുവിൽ സ്വകാര്യ കോളജിൽ വിദ്യാർഥിനിയെ കുത്തിക്കൊന്നു. പ്രസിഡൻസി കോളജിലെ വിദ്യാർഥിനി ലയ സ്മിതയാണ്(19) കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ യുവാവ് കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്
Advertisements
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മറ്റൊരു കോളജിലെ വിദ്യാർഥിയായ പവൻ കല്യാൺ ആണ് ലയ സ്മിതയെ കുത്തിക്കൊന്നത്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. കുത്തേറ്റ വീണ പെൺകുട്ടിയെ സുരക്ഷാ ജീവനക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല