എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കേസ് എടുത്ത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് എല്ലാ മണ്ഡലങ്ങളിലും ജനുവരി നാലിന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനം നടത്തുവാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ജനുവരി 4-ാം തീയതി തന്നെ പന്തംകൊളുത്തി പ്രകടനം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി, യുഡിഎഫ് ജില്ലാ ചെയര്‍മാര്‍ പികെ വേണുഗോപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇ.പി.ജയരാജനെതിരെ പി.ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണവിഷയം സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ.പി.ജയരാജന്‍ ആരോപണം നിഷേധിച്ചു. കുറെക്കാലമായി പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ റിസോര്‍ട്ട് സംബന്ധിച്ച് ഇപ്പോള്‍ ആരോപണം വന്നതു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിശദീകരണം കേട്ട സെക്രട്ടേറിയറ്റ് അദ്ദേഹത്തിനു പറയാനുള്ളത് സംസ്ഥാന കമ്മിറ്റിയെ അറിയിക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് അനധികൃത സ്വത്തു സമ്പാദനത്തിനു തെളിവായി അവതരിപ്പിച്ചതില്‍ ഇ.പി അതിശയവും പ്രതിഷേധവും പ്രകടിപ്പിച്ചു. റിസോര്‍ട്ടുമായി നേരിട്ടു ബന്ധമില്ല. ഭാര്യയ്ക്ക് വിരമിക്കല്‍ ആനുകൂല്യമായി ലഭിച്ച തുകയും അവരുടെ കയ്യിലുണ്ടായിരുന്ന നിക്ഷേപവുമാണ് മുടക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകന്റെ സംരംഭത്തെ സഹായിക്കാന്‍ അയാള്‍ ആവശ്യപ്പെട്ട പ്രകാരമാണ് അതു ചെയ്തത്. പത്തു വര്‍ഷത്തിലേറെയായി മകനും ബിസിനസ് ചെയ്യുകയാണ്. ഈ സംരംഭത്തെക്കുറിച്ചു പാര്‍ട്ടിയെ നേരത്തേ അറിയിച്ചിട്ടുണ്ട്. നിര്‍മാണ ഘട്ടത്തില്‍ പല വാര്‍ത്തകള്‍ വന്നെങ്കിലും സ്റ്റോപ്പ് മെമ്മോ പോലും ലഭിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതികളെല്ലാം ലഭിച്ചു. നിയമാനുസൃതമായി ഏര്‍പ്പെട്ട ബിസിനസ് അനധികൃതമെന്ന് ആരോപിക്കുന്നതു മര്യാദയല്ലെന്നും പറഞ്ഞു.