കോൽക്കളിക്കിടെ സ്റ്റേജിലെ മാറ്റ് തടഞ്ഞു വീണ് വിദ്യാർത്ഥിക്ക് പരിക്ക്

തിരുവനന്തപൂരം:കലോത്സവ വേദിയിൽ പ്രതിഷേധം. കോല്‍ക്കളി വേദിയിലെ കാർപെറ്റിൽ മത്സരാര്‍ത്ഥി തെന്നി വീണതാണ് പ്രശ്നത്തിന് കാരണം.

Advertisements

മത്സരം താത്ക്കാലികമായി നിർത്തിവെച്ചു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാർപെറ്റ് മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഹൈസ്കൂള്‍ വിഭാഗം കോൽക്കളി മത്സരവിഭാ​ഗത്തിലാണ് സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാര്‍പെറ്റില്‍ തട്ടിവീണ് വിദ്യാര്‍ത്ഥിയുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ചെറിയ പ്രശ്നങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

കൃത്യമായി പരിഹാരം കണ്ടില്ലെന്നാണ് പറയുന്നത്. ഹൈസ്കൂൾ വിഭാ​ഗം മത്സരം നിർത്തിവെച്ചു.

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ്ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.

Hot Topics

Related Articles