കോട്ടയം കിടങ്ങൂരിൽ റിട്ട. അദ്ധ്യാപകന്റെ രണ്ടര ലക്ഷം തട്ടിയ സംഭവം: സ്ഥിരം പ്രതികളായ ക്രിമിനൽ സംഘം പിടിയിൽ; പിടിയിലായത് പാദുവ , അയർക്കുന്നം സ്വദേശികളായ ഗുണ്ടാ സംഘം

കോട്ടയം : ബൈക്ക് യാത്രക്കാരനായ റിട്ട. അധ്യാപകന്റെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഗുണ്ടാ ക്രിമിനൽ സംഘാംഗങ്ങയായ രണ്ടു പേരെ പൊലീസ് പിടികൂടി. പാലാ പാദുവ തട്ടേമാട്ടേൽ ശ്രീജിത്ത് ബെന്നി (23) , അമയന്നൂർ പുതിരി ഭാഗത്ത് പള്ളിക്കുന്ന് ശോഭനാ ഭവനിൽ സ്വരജിത്ത് (23) എന്നിവരെയാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചെമ്പിളാവ് യു.പി സ്കൂളിലെ റിട്ടയേർഡ് ഹെഡ് മാസ്റ്റർ ആയിരുന്ന പാദുവ ശൗര്യം കുഴിയിൽ വീട്ടിൽ ജോസഫിന്റെ പണമാണ് അക്രമി സംഘം തട്ടിയെടുത്തത്. സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് , പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ചിത്രം കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം പാലാ ഡിവൈ.എസ്. പി ഷാജു ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

ഇതിന് ശേഷം , എസ് ഐമാരായ കുര്യൻ മാത്യു, റജി പി ജോസഫ്, എ.ഐമാരായ ബിജു മഹേഷ് കൃഷ്ണൻ, മാരായ സുനിൽ കുമാർ എം.ജി, അരുൺ കുമാർ , സന്തോഷ് കെ.കെ, ഗ്രിഗോറിയസ് ജോസഫ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുകയായിരുന്നു.

കിടങ്ങൂർ അടക്കം നിരവധി സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള ശ്രീജിത്ത് ബെന്നി, സ്വരജിത്ത് എന്നിവരുടെ ഫോട്ടോ കണ്ട് മോഷണത്തിന് ഇരയായ ജോസഫ് തിരിച്ചറിഞ്ഞു. തുടർന്ന്, കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കൃത്യ സ്ഥലത്തേയ്ക്ക് സ്കൂട്ടറിലെത്തിച്ച ഒരാളെ കൂടി ഇനിയും പിടികൂടുവാനുണ്ട്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

Hot Topics

Related Articles