279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പിൻ്റെ കേസ്

നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 279 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പിൻ്റെ കേസ്. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ നിയമം ലംഘിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് 4,67,500 രൂപ പിഴ ചുമത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചാണ് ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്.

Advertisements

ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകളില്ലാതെ ഉൽപന്നങ്ങളുടെ പാക്കറ്റുകൾ പ്രദർശിപ്പിക്കുന്ന ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, സ്റ്റേഷനറി ഷോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഔട്ട്ലെറ്റുകൾ തുടങ്ങിയ 12 സ്ഥാപനങ്ങൾക്കെതിരെയും യഥാസമയം സ്റ്റാമ്പ് ചെയ്യാതെ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 17 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുദ്രപതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍, അളവിലും തൂക്കത്തിലും കുറവ്, നിര്‍മ്മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്ക് ചെയ്യുന്ന തീയതി, ഉല്പന്നത്തിന്റെ തൂക്കം, പരാമാവധി വില്പന വില എന്നിവ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വിൽക്കുന്നത്, എംആര്‍പിയേക്കാള്‍ അധിക തുക ഈടാക്കുക, എംആര്‍പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Hot Topics

Related Articles