ഉപ്പും മുളകും സെറ്റില്‍ നിന്നും വീണ്ടും ഒരു സര്‍പ്രൈസ് വൈറല്‍ വീഡിയോ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഹാസ്യ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പാറമട വീട്ടില്‍ ബാലുവും കുടുംബവും അവരുടെ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമൊക്കെയായാണ് പരമ്പര മുന്നേറുന്നത്. വിജയകരമായി മുന്നേറിയിരുന്ന പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ബാലുവും നീലുവും കേശുവും മുടിയനും ശിവയും ലച്ചുവും പാറുക്കുട്ടിയുമെല്ലാം പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തിലെ അംഗങ്ങളാണ്. സോഷ്യല്‍മീഡിയയിലൂടെ ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

സൂപ്പര്‍ഹിറ്റായി മുന്നേറുന്നതിനിടയിലായിരുന്നു പെട്ടെന്നൊരു സുപ്രഭാതത്തില്‍ പരമ്പര താല്‍ക്കാലികമായി നിര്‍ത്തിയത്. നാളുകള്‍ക്ക് ശേഷമായി പുതിയ രൂപഭാവത്തില്‍ ഉപ്പും മുളകും എത്തിയപ്പോഴാണ് ആരാധകര്‍ ശാന്തരായത്. ജനപ്രിയ പരമ്പര ഉപ്പും മുളകും സെറ്റില്‍ നിന്നും വളരെ സര്‍പ്രൈസ് ആയിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപ്പും മുളകിലെ അച്ഛനായ ബാലുവിന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയിരിക്കുന്ന ബിജു സോപാനത്തിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. പ്രിയപ്പെട്ട ബാലുവിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ഹാപ്പി ബര്‍ത്ത്‌ഡേ ബാലു അച്ഛാ എന്നാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്ന ഒരു കമന്റ്. നിരവധി പേരാണ് ബിജുവിന് പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ട് കമന്റുകളിട്ടിരിക്കുന്നത്. ബാലുവിന് സെറ്റില്‍ മറ്റുള്ളവര്‍ സര്‍പ്രൈസ് ആയാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.

Hot Topics

Related Articles