കൊല്ലത്തെ യുവതിയുടെ മരണം: പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

കൊല്ലം :ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയിൽ കേസിൽ അറസ്റ്റിലായ പ്രതി നാസുവിനെ കൊല്ലം ഈസ്റ്റ് പോലീസ് ബീച്ച് പരിസരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Advertisements

യുവതിയെ മരണത്തിലേക്ക് എത്തിച്ചെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐപിഎസ് പറഞ്ഞു.കൊലപാതകമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്തെന്നും അവര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയുടെ ശരീരത്തിൽ ബ്ലേഡുപയോഗിച്ച് മുറിവുണ്ടാക്കിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിസംബർ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്.

Hot Topics

Related Articles