ഏഴാമനായി ക്രീസിലെത്തി ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യന്‍ ബാറ്റർ ; ധോണിയെയും ജഡേജയെയും പിന്നിലാക്കി ; സൂപ്പർ ബാറ്റിംഗിൽ റെക്കോർഡും അടിച്ചെടുത്ത് അക്ഷർ പട്ടേൽ

പൂനെ : ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ റെക്കോർഡും അടിച്ചെടുത്ത് അക്ഷർ പട്ടേൽ . വമ്പന്‍ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ അക്ഷര്‍ പട്ടേലും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് മത്സരത്തില്‍ തിരിച്ചെത്തിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകര്‍പ്പന്‍ റെക്കോര്‍ഡില്‍ രവീന്ദ്ര ജഡേജയെയും എം എസ് ധോണിയെയും പിന്നിലാക്കിയിരിക്കുകയാണ് ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷര്‍ പട്ടേല്‍.

Advertisements

57 ന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ മറുഭാഗത്ത് സൂര്യകുമാര്‍ യാദവിനെ കാഴ്ച്ചക്കാരനാക്കി നിര്‍ത്തി തകര്‍ത്തടിക്കുകയായിരുന്നു. താരം തകര്‍ത്തടിച്ചതോടെയാണ് സൂര്യകുമാര്‍ യാദവും ഫോമിലെത്തിയത്. ആറാം വിക്കറ്റില്‍ 91 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. വെറും 20 പന്തില്‍ നിന്നും ഫിഫ്റ്റി നേടിയ അക്ഷര്‍ പട്ടേല്‍ 31 പന്തില്‍ 3 ഫോറും 6 സിക്സും അടക്കം 65 റണ്‍സ് നേടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏഴാമനായി ക്രീസിലെത്തി ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യന്‍ ബാറ്ററെന്ന തകര്‍പ്പന്‍ റെക്കോര്‍ഡ് അക്ഷര്‍ പട്ടേല്‍ സ്വന്തമാക്കി. 2020 ല്‍ ഓസ്ട്രേലിയക്കെതിരെ ഏഴാമനായി ക്രീസിലെത്തി 44 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ, വിന്‍ഡീസിനെതിരെ 41 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്, 38 റണ്‍സ് നേടിയ എം എസ് ധോണി എന്നിവരെയാണ് അക്ഷര്‍ പട്ടേല്‍ പിന്നിലാക്കിയത്.

Hot Topics

Related Articles