പാരിസ് : ബ്രസീലിയന്‍ സൂപ്പർ താരം നെയ്മറെ വില്‍ക്കാനൊരുങ്ങി പി.എസ്.ജി . താരത്തിന്റെ മാര്‍ക്കറ്റ് പ്രൈസ് കുറച്ചാണ് പി.എസ്.ജി വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. നെയ്മറെ പി.എസ്.ജിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കിലിയന്‍ എംബാപ്പെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പി.എസ്.ജിയില്‍ ക്ലബ്ബിന്റെ കാര്യത്തിലും ടീം സെലക്ഷനിലും എംബാപ്പെയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.
ഈ പദവി ഉപയോഗിച്ചാണ് ഫ്രഞ്ച് താരം ബ്രസീലിയന്‍ താരത്തെ പുറത്താക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ 2025 വരെയാണ് 31 കാരനായ നെയ്മറുടെ പിഎസ്ജിയിലെ കരാര്‍.
വേതനം കുറച്ച് താരത്തെ വില്‍ക്കാനൊരുങ്ങുന്നതോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ നെയ്മറിനായി മുന്നോട്ട് വരുമെന്ന് ഉറപ്പാണ്. ന്യൂകാസില്‍ യുനൈറ്റഡ്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ നേരത്തെ നെയ്മറിനായി രംഗത്തുണ്ടായിരുന്നു.