കോട്ടയം പൊൻകുന്നം ചിറക്കടവിൽ ഷാപ്പിൽ സംഘർഷം; സാമ്പത്തിക തർക്കം വീട് കയറിയുള്ള ആക്രമണത്തിലെത്തി; രണ്ടു പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം; നാലു പേർ പിടിയിൽ; വീഡിയോ കാണാം

പൊൻകുന്നം ചിറക്കടവിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ് ലേഖകൻ
സമയം – രാത്രി 10.04

Advertisements

കോട്ടയം: ഷാപ്പിനുള്ളിലുണ്ടായ തർക്കവും സംഘർഷവും വാക്കേറ്റത്തിലും വെട്ടിലും എത്തിയതോടെ കോട്ടയം പൊൻകുന്നം ചിറക്കടവിൽ വീട് കയറി ആക്രമണം. ആക്രമണത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്ക് വെട്ടേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്പത്തിക വിഷയത്തിൽ ഷാപ്പിൽ വച്ചുണ്ടായ തർക്കമാണ് വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്.ആക്രമണത്തിൽ ചിറക്കടവ് അഞ്ചനാട്ട് പ്രകാശ്(52), സുഹൃത്ത് വീട്ടുവേലിൽ പ്രമോദ്(48) എന്നിവർക്ക് പരിക്കേറ്റു.പ്രകാശിന് കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റിട്ടുണ്ട്. പ്രമോദിന്റെ കാലിന് വെട്ടേറ്റതായും പൊലീസ് പറഞ്ഞു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളായ ചിറക്കടവ് പരിയാരത്ത് വിനോദ്, രണ്ടാംമൈൽ കുളക്കാത്ത് മോഹനൻ എന്നിവരെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ ഉടമസ്ഥതയിലാണ് ഷാപ്പ്.

ചിറക്കടവ് ഷാപ്പിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട് കയറി വെട്ടുകയായിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്നു ഇരുവിഭാഗങ്ങൾ ഷാപ്പിനുള്ളിൽ ഏറ്റുമുട്ടി. തുടർന്ന്, രണ്ടു കൂട്ടരും തമ്മിൽ ഷാപ്പിനുള്ളിൽ വച്ച് ഏറ്റുമുട്ടി. ഇവിടെ നിന്നും മടങ്ങിയ സംഘം വീണ്ടും വഴിയിൽ വച്ച് ഏറ്റുമുട്ടി. ഇതിന്റെ തുടർച്ചയായി വീട് കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ആക്രമണത്തിന് ഇരയായ ഒരാൾ വാക്കത്തിയുമായി വീടിനുള്ളിൽ നിന്നും ഇറങ്ങിയെത്തി. ഈ വാക്കത്തി പിടിച്ചു വാങ്ങിയ അക്രമി സംഘം തിരികെ വെട്ടുകയായിരുന്നു. ഷാപ്പിലെ തൊഴിലാളിയെ മർദിച്ചത് ചോദ്യം ചെയ്യാനാണ് അക്രമി സംഘം വീട്ടിലെത്തിയത്.

രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊൻകുന്നം പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles