കായംകുളം നഗരസഭയില്‍ ലൈഫ് ഭവനപദ്ധതി മുടങ്ങി

ആലപ്പുഴ: ലൈഫ് ഭവന പദ്ധതി പ്രകാരം നഗരസഭയിൽ നിന്ന് ഇരുന്നൂറോളം അപേക്ഷകർക്ക് ആദ്യഗഡു നൽകുന്നത് മരാമത്ത് വിഭാഗത്തിലെ അനിശ്ചിതത്വം കാരണം മുടങ്ങി.മാർച്ച് 31 നുള്ളിൽ വീടിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചാലേ തുടർന്നുള്ള ഗഡുക്കൾ ലഭിക്കുന്നതിന് അർഹത കിട്ടൂ.

Advertisements

അസിസ്റ്റന്റ് എൻജിനീയർ അവധിയിൽ പ്രവേശിച്ച ശേഷം മറ്റാർക്കും ചുമതല നൽകിയിട്ടില്ല. നഗരസഭയിൽ നിലനിൽക്കുന്ന വിവാദത്തെ തുടർന്ന് എഇ അവധി നീട്ടുമെന്ന് അഭ്യൂഹമുണ്ട്. 9 വരെയാണ് അവധിയിൽ പ്രവേശിച്ചിട്ടുള്ളത്.ദീർഘകാലത്തെ മെഡിക്കൽ അവധിക്കും ശ്രമിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇങ്ങനെ വന്നാൽ നഗരസഭ എൻജിനീയറിങ് വിഭാഗത്തിലെ നൂറുകണക്കിന് ഫയലുകളിൽ നടപടികൾ എടുക്കാനാവാതെ ജനങ്ങൾ നെട്ടോട്ടമോടുമെന്ന് ഉറപ്പാണ്.മാർച്ച് വരെയുള്ള പദ്ധതി കാലയളവിൽ നീങ്ങേണ്ട ഫയലുകൾക്ക് പുറമെ മറ്റ് സ്വകാര്യ കെട്ടിട നിർമാണത്തിനുള്ള ഫയലുകളിലും നടപടി എടുക്കാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുകയാണ്.

ദിവസവും ഓഫിസിൽ എത്തി കെട്ടിട നിർമാണ അനുമതി ലഭിക്കാതെ സാധാരണക്കാർ മടങ്ങുന്ന കാഴ്ചയാണ് നഗരസഭയിൽ. എഇ അവധിയിൽ പ്രവേശിച്ചാൽ ചീഫ് എൻജിനീയറുടെ അനുമതി വാങ്ങി ഒന്നാം ഗ്രേഡ് ഓവർസിയർ മുതലുള്ളവർക്ക് ചുമതല നൽകുന്നതാണ് കീഴ്‌വഴക്കം. ചുമതല ലഭിക്കുന്നവർക്ക് ചെക്കിലും ബില്ലിലും ഒപ്പിടുന്നത് ഒഴിച്ചുള്ള എല്ലാ അധികാരങ്ങളും ഉപയോഗിക്കാം. ഇങ്ങനെ ബദൽ നടപടി സ്വീകരിച്ചാൽ നഗരസഭയിൽ ഇപ്പോൾ അനുഭവപ്പെടുന്ന സ്തംഭനാവസ്ഥ ഒഴിവാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.