സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ ടീമിന്റെ ചീഫ് സെലക്ടറായി ചേതന്‍ ശര്‍മ്മയെ ബിസിസിഐ വീണ്ടും തിരഞ്ഞെടുത്തു. ഐസിസി ടി20 ലോകകപ്പില്‍ സെമിഫൈനലില്‍ തോറ്റ് പുറത്തായതിന് പുറകെ ചേതന്‍ ശര്‍മ്മ തലവനായ സെലക്ഷന് കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു.എന്നാല്‍ വീണ്ടും അപേക്ഷ നല്കിയ ചേതന്‍ ശര്‍മ്മയെ തന്നെ ബിസിസിഐ ചീഫ് സെലക്ടറായി നിയമിക്കുകയായിരുന്നു.
സുലാക്ഷന നായിക്, അശോക് മല്‍ഹോത്ര, ജതിന് പരഞപെ എന്നിവര്‍ അടങ്ങിയ ക്രിക്കറ്റ് ഉപേദേശക കമ്മിറ്റിയാണ് പുതിയ സെലക്ഷന് കമ്മിറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് പേര് അടങ്ങുന്ന കമ്മിറ്റിയിലേക്ക് 600 ലധികം പേരുടെ അപേക്ഷകള്‍ ലഭിച്ചുവെന്നും ഇതില്‍ നിന്നും 11 പേരെ ഇന്റർവ്യൂ ചെയ്ത ശേഷമാണ് അഞ്ച് പേരെ അന്തിമമായി തിരഞ്ഞെടുത്തതെന്നും ബിസിസിഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സീനിയര്‍ നാഷണല്‍ സെലക്ഷന് കമ്മിറ്റി – ചേതന്‍ ശര്‍മ്മ, ശിവ് സുന്ദര്‍ ദാസ്, സുബ്രദോ ബാനര്‍ജി, സാലിൽ അങ്കോള, ശ്രീധരന് ശരത്.