മോട്ടോർബൈക്ക് സ്കൂട്ടറിലും ഓട്ടോ ടാക്സിയിലുമിടിച്ച് അപകടം, യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

കൊടുങ്ങല്ലൂർ എടവിലങ്ങ് കുഞ്ഞയിനിയിൽ മോട്ടോർ
ബൈക്ക് സ്കൂട്ടറിലും ഓട്ടോ ടാക്സിയിലുമിടിച്ച് അപകടം, യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു .
എറണാകുളം ജില്ലയിലെ മാലിപ്പുറം സ്വദേശി ഷഹിൽ ആണ് മരിച്ചത്.

Advertisements


ഷഹിലിൻ്റെ ഭാര്യ ജസീലയെ ശുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ എടവിലങ്ങ് സ്വദേശി വിനുവിനും പരിക്കേറ്റു.ഇയാൾ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കുഞ്ഞയിനി സെൻ്ററിന് സമീപമായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


ഷഹിൽ ഓടിച്ചിരുന്ന മോട്ടോർ ബൈക്ക് സ്കൂട്ടറിലും, ഓട്ടോ ടാക്സിയിലുമിടിച്ചാണ് അപകടമുണ്ടായത്.
അപകടം നടന്നയുടനെ
ഷഹിലിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

Hot Topics

Related Articles