കാട്ടാക്കട: മത്സ്യ കച്ചവടക്കാരൻ്റെ സ്കൂട്ടർ പട്ടാപകൽ മോഷണം പോയി. ഇതിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപയും വാഹനത്തിൻ്റെ രേഖകൾ ഉൾപ്പടെ നഷ്ട്ടമായി.കാട്ടാക്കട സഫർ ലോഡ്ജ്നു സമീപം വാടകയ്ക്ക് താമസിക്കുന്ന അജീറിൻ്റെ കറുത്ത ആക്ടീവ സ്കൂട്ടർ ആണ് മോഷണം പോയത്.ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് വാഹനം മോഷണം പോയതായി അജീര് മനസ്സിലാക്കിയത്.
ഇടുങ്ങിയ വഴി ആയതിനാൽ വാടക വീട്ടിലേക്ക് വാഹനം കൊണ്ടുപോകാതെ ലോഡ്ജിൻറെ സമീപത്താണ് അജീർ വാഹനം സ്ഥിരമായി വയ്ക്കുന്നത്. ശനിയാഴ്ചയും ഇയാൾ മീൻ വില്പന കഴിഞ്ഞ് ഉച്ചയോടെ വാഹനം ലോഡ്ജിന് സമീപത്ത് വച്ചിരുന്നു. ശേഷം വീട്ടിൽ ചെല്ലുകയും വിശ്രമത്തിനുശേഷം വൈകുന്നേരത്തോടെ കടയിലേക്ക് പോകാനായി വാഹനം എടുക്കാൻ എത്തിയപ്പോഴാണ് സ്കൂട്ടർ കാണാതാകുന്നത് തുടർന്ന് അന്വേഷണം നടത്തി എങ്കിലും വാഹനം കണ്ടെത്താനായില്ല. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.