ലോറികള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

തളിപ്പറമ്പ് ചിറവക്ക് ദേശീയ പാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബാഷ, രാജസ്ഥാന്‍ സ്വദേശി അര്‍ബാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Advertisements

രാവിലെ ആറു മണിയോടെയാണ് സംഭവം. ടാങ്കര്‍ ലോറിയും ചരക്ക് ലോറിയുമാണ് കൂട്ടിയിട്ടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ ക്രൈയിന്‍ ഉപയോഗിച്ചാണ് ലോറികള്‍ മാറ്റിയത്.

Hot Topics

Related Articles