കൊലവിളിയുമായി സംസ്‌കൃതകോളജിലെ കുട്ടിസഖാക്കന്മാര്‍; ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥി; അഭിനന്ദ് എന്ന ബിരുദവിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ എസ്എഫ്‌ഐയുടെ വിളയാട്ടം. സംസ്‌കൃതകോളജില്‍ ബിരുദ വിദ്യാര്‍ര്‍ത്ഥിയായ അഭിനന്ദ് എസ്എഫ്‌ഐക്കാരന്മാരുടെ ക്രൂരമര്‍ദനവും മാനസികപീഡനവും സഹിക്കവയ്യാതെ ആത്മഹത്യചെയ്യാന്‍ ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തിലാണ് അഭിനന്ദ്. എസ്എഫ്‌ഐക്കാരെന്നാല്‍ സാമൂഹ്യവിരുദ്ധര്‍ എന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുകയാണ് സംസ്‌കൃതകോളജില്‍. എസ്എഫ്‌ഐയ്ക്കുള്ളിലെ ചേരിപ്പോരുകള്‍ക്ക് ഒന്നുമറിയാത്ത വിദ്യാര്‍ത്ഥികള്‍ ഇരയായി മാറുകയാണ്.

Advertisements

പാരമ്പര്യമായി കമ്യൂണിസ്റ്റു കുടുംബമെന്ന് അഭിമാനിക്കുന്ന കുടുംബത്തില്‍ നിന്നും വന്ന അഭിനന്ദിന് ഇതാണ് അവസ്ഥയെങ്കില്‍ മറ്റു കുട്ടികളുടെ കാര്യം പറയാനുണ്ടോ. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മറ്റ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തന്നെ ആക്രമിച്ച് ഭീഷണിപ്പെടുത്തി ആത്മഹത്യുടെ വക്കിലെത്തിക്കുകയാണെങ്കില്‍ അവരെ എന്താണ് വിളിക്കേണ്ടത്. സാധാരണയായി കലാലയ രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയിലുള്ളവരെ ആക്രമിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരാറുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്എഫ്‌ഐക്കാരുടെ ഉപദ്രവം സഹിക്കവയ്യാതെ പൊലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ച അഭിനന്ദിന് ലഭിച്ച മറുപടി അവര്‍ക്കെതിരെ നീ കേസ് കൊടുത്താല്‍ അവര്‍ നിന്നെ വേറെ കള്ളക്കേസില്‍ കുടുക്കും എന്നാണ്. ഇതാണോ സഖാക്കന്മാരേ സോഷ്യലിസം, ജനാധിപത്യം, സമത്വം, സാഹോദര്യം എന്നൊക്കെ തൊണ്ടകീറി വിളിക്കുന്ന നിങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊരുള്‍.

Hot Topics

Related Articles