ഇ. പിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധർണ

തിരുവനന്തപുരം: ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യുഡിഎഫ് ധർണ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ധർണ ഉദ്ഘാടനം ചെയ്തു. 100 കോടിയുടെ നിക്ഷേപം വിവാദ റിസോർട്ടിലുണ്ട്. ക്വാറി, റിസോർട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. പാർട്ടിയിൽ വന്ന ആരോപണം പറഞ്ഞു തീർക്കേണ്ടതാണോയെന്നും സതീശൻ ചോദിച്ചു

Advertisements

സിപിഎം തന്നെ വിജിലൻസും പോലീസുമായി ആരോപണം തീർപ്പാക്കി. ഇപി ജയരാജൻ ഇനി എൽഡിഎഫ് കൺവീനറായി എങ്ങനെ തുടരും. കെഎം ഷാജിയുടെ വീടിന്റെ അളവ് പരിശോധിക്കാൻ മൂന്ന് തവണയാണ് വിജിലൻസ് പോയത്. പോലീസിനെ ഭരണകൂടത്തിന്റെ ഉപകരണമാക്കുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സജി ചെറിയാൻ രാജിവെച്ചപ്പോഴുണ്ടായ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായിട്ടാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ തിരിച്ചെടുത്തതെന്നും സതീശൻ ചോദിച്ചു. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് മന്ത്രി പറയുന്ന നാടായി കേരളം മാറി. ആ മന്ത്രി എന്ത് കമ്മ്യൂണിസ്റ്റാണ്. ബംഗാളിലെ സിപിഎമ്മിനുണ്ടായ ഗതി കേരളത്തിലുമുണ്ടാകുമെന്ന് സതീശൻ പറഞ്ഞു.

Hot Topics

Related Articles