തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ ബിനാമി അറസ്റ്റില്‍

തൃശ്ശൂര്‍ :തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ ബിനാമി അറസ്റ്റിൽ. വെളുത്തൂര്‍ സ്വദേശി സതീഷിനെ‍യാണ് വിയ്യൂർ എസ്ഐ കെ.സി ബെെജുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ സുപ്രധാന നിക്ഷേപക ഇടപാട് രേഖകളും പൊലീസ് പിടിച്ചെടുത്തു. പുതുക്കാട് പാഴായിലെ വാടക വീട്ടിലായിരുന്നു രേഖകള്‍ ഒളിപ്പിച്ചിരുന്നത്.

Advertisements


വിയ്യൂര്‍ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സേഫ് ആൻഡ് സ്ട്രോങ് കമ്പനി അഡ്മിൻ മേധാവിയും പ്രവീണ്‍ റാണയുടെ ബിനാമിയുമായ സതീഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കോർപ്പറേറ്റ് ഓഫീസിൽ നിന്നും കടത്തിയ നിക്ഷേപക രേഖകൾ പാഴായിലെ വാടാക വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. രണ്ട് മുറികളിലായിട്ടായിരുന്നു ഇടപാട് രേഖകൾ സൂക്ഷിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിയ്യൂര്‍ എസ്.ഐ കെ.സി ബെെജുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമെത്തി രേഖകൾ പരിശോധിച്ച് കസ്റ്റഡിയിലെടുത്തു. സതീഷിനെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇലക്ട്രിക്കൽ ഗോഡൗണിനെന്ന പേരിൽ സതീഷിൻറെ പേരിലായിരുന്നു വാടക വീടെടുത്തിരുന്നത്.

തട്ടിപ്പ് ആരോപണത്തിന് പിന്നാലെ പരാതികളുയർന്നതോടെയാണ് പുഴക്കലിലെ കോർപ്പറേറ്റ് ഓഫീസിൽ നിന്നും രേഖകൾ ഇവിടേക്ക് കടത്തിയത്. കഴിഞ്ഞ ദിവസം പൊലീസ് എത്തുന്നതിന് മുമ്പ് കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും മുങ്ങിയ പ്രവീൺ റാണ കേരളം വിട്ടിട്ടില്ലെന്നാണ് സൂചന. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യ കൂട്ടാളി പിടിയിലാകുന്നത്.

അതേസമയം നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതും ബിനാമി പേരില്‍ നിക്ഷേപം ഉണ്ടോ എന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്. ‘സേഫ് ആന്‍ഡ് സ്‌ട്രോങ് പണമിടപാട് സ്ഥാപനം വഴി ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നൂറു കോടിയില്‍ പരം രൂപ തട്ടിയെടുത്തുവെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടല്‍.

Hot Topics

Related Articles