പെരുവനം കുട്ടന്മാരാരെ മാറ്റി; കിഴക്കൂട്ട് അനിയൻ മാരാരെ മേളപ്രമാണിയാക്കി ദേവസ്വം തീരുമാനം

തൃശ്ശൂർ പാറമേക്കാവ് മേള പ്രമാണി സ്ഥാനത്തുനിന്ന് പെരുവനം കുട്ടന്മാരാരെ മാറ്റി. കിഴക്കൂട്ട് അനിയൻ മാരാരെ മേള പ്രമാണിയാക്കി ദേവസ്വം നിശ്ചയിച്ചു. ഇന്ന് നടന്ന ദേവസ്വം ഭരണ സമിതി യോഗത്തിലാണ് തീരുമാനം.
രണ്ടു വ്യാഴവട്ടം മേളപ്രമാണിയായ കുട്ടന്‍മാരാരെ മാറ്റുന്നത് എല്ലാവർക്കും അവസരം നൽകാൻ ആണ്. പാറമേക്കാവിലമ്മയുടെ ഭക്തന്‍ കൂടിയായ കിഴക്കൂട്ട് അനിയൻ മാരരെ മേള പ്രമാണി അക്കിയത് കാലോചിതമായ മാറ്റത്തിന്‍റെ ഭാഗം മാത്രമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് വ്യക്തമാക്കി..

Advertisements

Hot Topics

Related Articles