കാഞ്ഞിരപ്പള്ളി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പന നികുതിയിൽ കുറവു വരുത്തി പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ബോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സി വിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ അഭിലാഷ് ചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ ഡി സി സി വൈസ് പ്രസിഡൻ്റ് എ കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ പി എ ഷെമീർ, റോണി കെ ബേബി, ഡി സി സി അംഗം രഞ്ജു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി എൻ ദാമോദരൻ പിള്ള, അഡ്വ പി ജീരാജ്, ജി സുനിൽ കുമാർ, ഒ എം ഷാജി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നയിഫ് ഫൈസി, എം കെ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ റസിലി തേനംമ്മാക്കൽ, ടി കെ ബാബുരാജ്, ജോജി മാത്യു, പി പി എ സലാം പാറയ്ക്കൽ, പി മോഹനൻ, ദിലീപ് ചന്ദ്രൻ, ഫൈസൽ എം കാസിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജയകുമാർ കുറിഞ്ഞിയിൽ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാബുക്കുട്ടൻ പള്ളിക്കത്തോട്, ഗ്രാമ പഞ്ചായത്ത് അംഗം ബിജു പത്യാല, സഹകരണ ബാങ്ക് അംഗങ്ങളായ ജോബ് കെ വെട്ടം, ഫിലിപ്പ് പള്ളിവാതുക്കൽ, നെസീമ ഹാരിസ്, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, നേതാക്കളായ ഫസിലി കോട്ടവാതിൽക്കൽ, അൻവർ പുളിമൂട്ടിൽ, ഉണ്ണി ചെറിയാൻ ചീരംവേലിൽ, ഷാജി നെടുങ്കണ്ടം, ബെന്നി ഒഴുകയിൽ, ജാൻസി ജോർജ് കിഴക്കേത്തലക്കൽ, ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ, സാബു കാളാന്തറ, ബിജു മുണ്ടുവേലിക്കുന്നേൽ, രാജേന്ദ്രൻ തെക്കേവയലിൽ, കെ ബി സാബു, ബെന്നി ജോസഫ് കുന്നേൽ, ജോബി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.