തൃക്കാക്കര അസി.കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്യലിനിടെ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ നടന് വിജയകുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി.
പ്രോസിക്യൂഷന് വിജയകുമാര്‍ കുറ്റംചെയ്തിട്ടുണ്ട് എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള 2 സാക്ഷികളുടെ മൊഴികള്‍ വിജയകുമാറിന് അനുകൂലമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസി.കമ്മിഷണര്‍ ഓഫിസില്‍ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാര്‍ കൈ ഞെരമ്പുമുറിച്ചെന്നാണു കേസ്. ഇതിനു ദൃക്സാക്ഷിയായി പ്രോസിക്യൂഷന് ഹാജരാക്കിയ സ്വതന്ത്രസാക്ഷിയുടെ മൊഴികള്‍ വിശ്വസനീയമല്ലെന്നു മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം സൗത്ത് കളമശേരി റെയ്ല് ഓവര്‍ ബ്രിഡ്ജിനടുത്ത് മുഖത്ത് മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചു വരുത്തിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ റഫീക്കും സംഘവും ചോദ്യം ചെയ്യുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചു ഞരമ്പു മുറിക്കുകയായിരുന്നു. എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍