ജന്മഭൂമിക്കായുള്ള ആര്‍എസ്എസിന്റെ ഫണ്ട് വിഴുങ്ങുന്നതാര്?

ലോകത്തിലെ സകല അഴിമതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരും മറ്റെന്ത് പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും പൊലീസിന്റെ സഹായം തേടാം എന്ന് ചിന്തിക്കുന്നതുപോലെ തന്നെയാണ് ജനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാം എന്ന് ചിന്തിക്കുന്നത്. അതെ ലോകത്ത് എവിടെ എന്ത് നടന്നാലും അതെല്ലാം മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയാക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യാറുണ്ട് പക്ഷേ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറാവില്ല. ഏറ്റവുമധികം ചൂഷണം നേരിടുന്ന മേഖലകളില്‍ ഒന്നാണ് മാധ്യമപ്രവര്‍ത്തനവും. ഓണം, വിഷു, ക്രിസ്മസ്. ഹര്‍ത്താല്‍ തുടങ്ങി വിശേഷങ്ങളെന്തുമാകട്ടെ പാല്‍, പോലീസ്. ആശുപത്രി, പത്രം ഇവയെ ഒന്നും ബാധിക്കില്ല എന്നാല്ലോ പണ്ടേ പറഞ്ഞു പതിഞ്ഞത്. മാധ്യമമേഖലയെന്നത് ഒരു ശൃംഖലയാണ്.

Advertisements

എല്ലാ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരും തമ്മില്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ ബന്ധമുണ്ടാകും. ഏകദേശം ഏല്ലാ സ്ഥാപനങ്ങളിലും ഏല്ലാവരും പണിയെടുത്തിട്ടുമുണ്ടാകും. അതുകൊണ്ടുതന്നെ എന്തെങ്കിലും പ്രതികരിച്ചാല്‍ അത് അടുത്ത സ്ഥാപനത്തിലേക്ക് പ്രവേശിക്കാനുള്ള വാതിലടയുന്നതിന് കാരണമാകുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ടാകും. എത്രയെത്ര മാധ്യമസ്ഥാപനങ്ങളിലാണ് മൂന്നുമാസം കൂടുമ്പോള്‍ ശമ്പളം നല്‍കുന്ന ഏര്‍പ്പാടുള്ളത്. ശമ്പളം കൃത്യമായി കൊടുക്കുന്നിടങ്ങളിലാവട്ടെ വേറെ പല പ്രശ്‌നങ്ങളാണ്. ഏഴ് മാസമായിട്ടും ശമ്പളം കിട്ടാത്ത ഒരു സ്ഥാപനത്തിലെ ജീവനക്കാരന്‍ പോലും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് തമാശ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്‍എസ്എസിന്റെ കീഴിലുള്ള ഒരു മാധ്യമസ്ഥാപനമാണ് ജന്മഭൂമി. നേരത്തെ ഫണ്ട് വരവൊക്കെ താരതമ്യേന കുറവായിരുന്ന നാളുകളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഒരു സ്ഥാപനം. പഴയകാല ജീവനക്കാര്‍ക്കൊക്കെ നല്ലതേ പറയാനുള്ളൂ. കുറവാണെങ്കിലും കൃത്യമായി ശമ്പളം ലഭിക്കുമായിരുന്നു. ജീവനക്കാരോടുള്ള മാനേജ്‌മെന്റ് സമീപനവും വളരെ നല്ലതായിരുന്നു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പലവകുപ്പിലും ഫണ്ട് ഒഴുകാന്‍ തുടങ്ങിയപ്പോഴാകട്ടെ ആ ഫണ്ട് എങ്ങോട്ടാണ് ഒഴുകുന്നതെന്ന് ആര്‍ക്കുമറിയില്ല. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം മാസങ്ങളായി അടച്ചിട്ടില്ല. ഗ്രാറ്റിവിറ്റി കുടിശികക്കായി ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയവരുമുണ്ട്. കൂട്ടത്തോടെ ജീവനക്കാര്‍ പിരിഞ്ഞു പോയിട്ടും മാനേജ്‌മെന്റിന് ഒരു കുലുക്കവുമില്ല. ബാക്കിയുള്ളവരും പിരിഞ്ഞുപോയാലും കുഴപ്പമില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നതും. സ്ഥാപന മേധാവികളുടെ കെടുകാര്യസ്ഥതയും ആര്‍ എസ് എസ് വിരുദ്ധ ചിന്തയുമാണ് സ്ഥാപനത്തെ തകര്‍ക്കുന്നതെന്നാണ് പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്തവരും പിരിഞ്ഞുപോയവരുമായവര്‍ പറയുന്നത്. സ്ഥാപനം നടത്തിപ്പുകാര്‍ സ്ഥാപനത്തേയും തൊഴിലാളികളേയും പണയം വെച്ച് കോടികള്‍ തട്ടിയെന്നും തൊഴിലാളികളില്‍ പലരും കടക്കാരാണെന്നുമാണ് പലരും പറയുന്നത്. ലഭിക്കുന്ന ഫണ്ട് മുഴുവനും മേലധികാരികളുടെ ആഢംബരങ്ങള്‍ക്കായി ചെലവാക്കുന്നു എന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.