മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ – രോഹന് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ സ്റ്റെഫാനി – മറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാന്സ്ലാം മത്സരമായിരുന്നു ഇത്. ഏഴാമത്തെ ഗ്രാന്സ്ലാം കിരീടം എന്ന സ്വപ്നം ബാക്കിയാണ് സാനിയ മടങ്ങുന്നത്. മത്സരശേഷം വളരെ വികാരധീനയായാണ് സാനിയ സംസാരിച്ചത്.
14 ാം വയസില്‍ രോഹന് ബൊപ്പണ്ണക്കൊപ്പമാണ് സാനിയ പ്രൊഫഷണല്‍ ടെന്നീസില്‍ കളിച്ചുതുടങ്ങിയത്. അവസാനത്തെ ഗ്രാന്‍സ്ലം മത്സരത്തില്‍ ഇരുവരും ഒരുമിച്ച് കളിച്ചു എന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം നടക്കുന്ന ദുബൈ ഓപ്പണോടുകൂടി സാനിയ വിരമിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെമിയില്‍ ബ്രിട്ടന്റെ നീല്‍ പുപ്സ്കി- യു.എസിന്റെ ഡിസൈര്‍ ക്രവാഷിക് സംഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയയും ബൊപ്പണ്ണയും ഫൈനലില്‍ എത്തിയത്. 7-6,6-7,10-6 എന്ന സ്കോറിനായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്. സാനിയ -ബൊപ്പണ്ണ സംഖ്യത്തിന്റെ ആദ്യ ഗ്രാന്‍സ്ലം ഫൈനല്‍ കൂടിയായിരുന്നു ഇത്.