എംജി സർവകലാശാല വാർത്തകൾ അറിയാം

ദുരന്തമേഖലകളിൽ ‘സ്നേഹനിർഭരം’ പദ്ധതിയുമായി എം.ജി. സർവ്വകലാശാല

Advertisements

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിൽ ജീവനും സ്വത്തിനും വൻതോതിൽ നാശനഷ്ടം സംഭവിച്ച കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കൽ, മുണ്ടക്കയം, ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തുകളുടെ ശാസ്ത്രീയമായ പുനർനിർമ്മാണത്തിനും അവിടങ്ങളിലെ ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും സഹായകമായ പദ്ധതികൾ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.  സർവ്വകലാശാലയുടെ വിവിധ വകുപ്പുകളിൽ ലഭ്യമായിട്ടുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ സമഗ്രമായ പദ്ധതികളായിരിക്കും ഇതിനായി തയ്യാറാക്കുക. പാരിസ്ഥിതികാഘാതങ്ങളെ കുറിച്ച് പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിന് സ്കൂൾ ഓഫ് എൻവയൺമെൻ്റൽ സയൻസസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ‘സ്നേഹനിർഭരം’ എന്ന പേരിലുള്ള ഈ പദ്ധതിക്കു കീഴിൽ ദുരന്തത്തിൻ്റെ ആഘാതത്തിൽ മാനസികമായി തകർന്നവർക്ക് കൗൺസലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങളും നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകളും മറ്റ് സർവ്വകലാശാല രേഖകളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഏറ്റവും ഗുരുതരമായി ബാധിച്ച ഏന്തയാർ, മുണ്ടക്കയം എന്നീ പ്രദേശങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡസ്ക്കുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി എൻ.സി.സി. കേഡറ്റുകളേയും എൻ.എസ്.എസ് വോളൻ്റിയർമാരെയും ഉൾപ്പെടുത്തി പ്രത്യേക ദൗത്യ സംഘത്തെ സജ്ജമാക്കാനും യോഗത്തിൽ തീരുമാനമായി. ‘എം.ജി.യു ടീം ഓൺ ദ് സ്പോട്ട്‌’  എന്ന പേരിലുള്ള രക്ഷാദൗത്യ സംഘത്തിന് ആവശ്യമായ പരിശീലനം നൽകാൻ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിലെ വിദഗ്ധരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ – ഓർഡിനേറ്റർ ഡോ.രേഖാരാജ് ടീമിൻ്റെ ഏകോപനം നിർവ്വഹിക്കും.

എം.എ. – സിറിയക് പ്രൈവറ്റ് രജിസ്ട്രേൻ നടപ്പ് അധ്യയന വർഷം ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

വൈസ് – ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദ കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ – റഗുലർ/ 2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ – എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) – എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് 2011 അഡ്മിഷൻ – സപ്ലിമെന്ററി, ബി.ബി.എ – എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ – റഗുലർ/ 2015 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ – എൽ.എൽ.ബി. (ഓണേഴ്‌സ് – 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി), ബി.കോം – എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ – റഗുലർ/ 2015 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം – എൽ.എൽ.ബി. (ഓണേഴ്‌സ് – 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 13 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 26 വരെയും 525 രൂപ പിഴയോടെ നവംബർ 27 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 29 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപയും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

എസ്.സി. വിഭാഗത്തിലുള്ള ആറും എസ്.ടി. വിഭാഗത്തിലുള്ള രണ്ടും ഒഴിവുകളിലേക്കുള്ള പ്രവേശനം  നവംബർ 23ന് വൈകീട്ട് 3.30 വരെ നടക്കും. താത്പര്യമുള്ളവർ അസൽ യോഗ്യതാ രേഖകളുമായി ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: tell:9447569925

പരീക്ഷാ ഫലം

2021 ജൂലൈയിൽ നടന്ന ഏഴാം സെമസ്റ്റർ ബി.ടെക് (സീപാസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2019 അഡ്മിഷൻ സി.എസ്.എസ്.) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ കെമിസ്ട്രി – ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) എം.എ.ജെ.എം.സി., എം.സി.ജെ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (പി.ജി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സരം (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷ തീയതി

നവംബർ 15ന് നടത്താനിരുന്ന ഒന്നാം വർഷ ബി.എസ് സി. നഴ്‌സിംഗ് (2016 അഡ്മിഷൻ മുതൽ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ – റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ . സപ്ലിമെന്ററി), എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്), മോഡൽ 1 ആനുവൽ സ്‌കീം ബി.എ./ ബി.എസ് സി./ ബി.കോം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 അഡീഷണൽ/ മോഡേൺ ലാംഗ്വേജസ് (അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ്)/ പാർട്ട് 1 ഇംഗ്ലീഷ് അദാലത്ത് മേഴ്‌സി ചാൻസ് (യു.ജി.സി. സ്‌പോൺസേഡ് ആനുവൽ സ്‌കീം) പരീക്ഷകൾ നവംബർ 23ന് നടക്കും.

നവംബർ 15ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ റഗുലർ), നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റഗുലർ) യു.ജി., നാലാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. – 2019 അഡ്മിഷൻ – റഗുലർ/ 2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 30ന് നടക്കും.

നവംബർ 15ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ – പുതിയ സ്‌കീം) പരീക്ഷ നവംബർ 24ന് നടക്കും.

നവംബർ 15ന് അഫിലിയേറ്റഡ് കോളേജുകളിൽ നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾ നവംബർ 27ന് നടക്കും.

നവംബർ 15ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ എം.സി.എ. റഗുലർ/സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) പരീക്ഷകൾ നവംബർ 22ന് നടക്കും.

നവംബർ 15ന് സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ – എൽ.എൽ.ബി. (ഓണേഴ്‌സ് – 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 24ന് നടക്കും.

നവംബർ 15ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ – റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ദ്വിവത്സര പരീക്ഷകൾ നവംബർ 24ന് നടക്കും.

നവംബർ 15ന് നടത്താനിരുന്ന മൂന്നാം വർഷ ബി.എസ് സി – എം.എൽ.റ്റി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ റഗുലർ/ 2016-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒന്നിന് നടക്കും.

നവംബർ 15, 16 തീയതികളിൽ നടത്താനിരുന്ന മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ – സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) മെയ്/നവംബർ 2020 സെഷൻ (സീപാസ്) പരീക്ഷകൾ യഥാക്രമം ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും.

നവംബർ 16ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ബി.ടെക് പരീക്ഷകൾ ഡിസംബർ ഒന്നിന് നടക്കും.പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് പ്രോഗ്രാമിൽ (2021 അഡ്മിഷൻ) ഏതാനും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 27ന് ഉച്ചയ്ക്ക് 12നകം സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് എത്തണം. യോഗ്യത സംബന്ധിച്ച വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: tel:9446459644.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്സ് വകുപ്പുകളിൽ 2021 അധ്യയന വർഷം ആരംഭിക്കുന്ന എം.എസ് സി. മാത്തമാറ്റിക്സ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്സ് കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 27ന് ഉച്ചയ്ക്ക് 12നകം സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിശദവിവരം www.mgu.ac.inhttp://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: tell:8304870247.

മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് (2021 അഡ്മിഷൻ) ജനറൽ, ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി., മുസ്ലിം, എക്സ്.ഒ.ബി.സി. എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനം സീറ്റുകൾ ഒഴിവുണ്ട്. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ 29നകം ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. സംവരണ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിതസമയത്ത് ഹാജരാകാത്തപക്ഷം അവരുടെ സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ 30ന് പരിഗണിക്കും. വിശദവിവരത്തിന് ഫോൺ: tell:9447569925.

എസ്.സി. വിഭാഗത്തിലുള്ള ആറും എസ്.ടി. വിഭാഗത്തിലുള്ള രണ്ടും ഒഴിവുകളിലേക്കുള്ള പ്രവേശനം  നവംബർ 23ന് വൈകീട്ട് 3.30 വരെ നടക്കും. താത്പര്യമുള്ളവർ അസൽ യോഗ്യതാ രേഖകളുമായി ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: tell:9447569925

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.