മഞ്ജുവിന് ഇന്ന് എന്നോട് ആ സൗഹൃദം ഇല്ല: മകളുടെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ എനിക്ക് അത് മനസിലായി; മഞ്ജു വാര്യരുടെ പ്രതികരണത്തെയും സൗഹൃദത്തെയും പറ്റി തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ നാദിർഷ

കൊച്ചി: മലയാള സിനിമയിൽ നടനായും ഗായകനായും സംഗീത സംവിധായകനായും സിനിമ സംവിധായകനായും മിമിക്രി യിലൂടെ എത്തി തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് നാദിർഷ. പാരഡി ഗാനങ്ങളുടെ ഉസ്താദ് ആയിരുന്നു ഒരുകാലത്ത് നാദിർഷ. പിന്നീട് തന്റെ ശ്രദ്ധ പൂർണമായും സിനിമയിൽ കേന്ദ്രീകരിക്കുകയായിരുന്നു താരം. സിനിമയിൽ ഒരു നായകനായി തിളങ്ങാൻ സാധിച്ചില്ലെങ്കിലും മറ്റെല്ലാ മേഖലകളിലും തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള താരമാണ് നാദിർഷ. ഒരു സംഗീതസംവിധായകനായും സിനിമ സംവിധായകനായും ഗായകനായും നാദിർഷ തന്റെ കഴിവുകൾ പ്രേക്ഷകർക്കും മുമ്പിൽ തെളിയിച്ചു.

Advertisements

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ ഊറ്റസുഹൃത്ത് കൂടിയാണ് നാദിർഷ. മിമിക്രി വേദിയിൽ നിന്നും തുടങ്ങിയ ഇരുവരുടെയും സൗഹൃദം ഒട്ടും കുറവില്ലാതെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമയിൽ എത്തുന്നതിനുമുമ്പ് ദിലീപും നാദിർഷയും ചേർന്ന് നിരവധി സ്റ്റേജ് ഷോകളും മാറ്റു ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. സിനിമ മേഖലകളിലെ ഉറ്റ സുഹൃത്തുക്കളിൽ ഒരുവരായ ഇവർ തങ്ങളുടെ തമാശകളും വിശേഷങ്ങളും എല്ലാം കൊണ്ട് ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. ഏത് സാഹചര്യമായാലും ഉറ്റ സുഹൃത്തുക്കൾ ഒന്നിച്ചുതന്നെ നേരിടാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അച്ഛന്മാരെ പോലെ തന്നെ ദിലീപിന്റെ മകൾ മീനാക്ഷിയും നാദിർഷയുടെ മക്കളും ഉറ്റ സുഹൃത്തുക്കളാണ്. ഇപ്പോഴിതാ അടുത്തിടെ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ കുറിച്ച് നാദിർഷ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചില ഓൺലൈൻ മാധ്യമങ്ങളാണ് നാദർഷ്യയുടെ തുറന്നുപറച്ചിൽ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം 2021ൽ ആയിരുന്നു നടന്നത്. എന്നാൽ കല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടി മഞ്ജു വാര്യരെ വിളിച്ചപ്പോൾ മഞ്ജു നാദിർഷയോട് പറഞ്ഞ ചില കാര്യങ്ങളാണ് നടൻ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

താനും ദിലീപും മഞ്ജുവും ഒത്തുള്ള സന്തോഷകരമായ ഓർമ്മകൾ ഇന്നും തന്റെ മനസ്സിൽ ഉണ്ട് എന്നും ദിലീപും മഞ്ജുവും വേർപിരിഞ്ഞതിനെ കുറിച്ച് ഇതുവരെ അവരോട് താൻ ഒന്നും ചോദിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. മഞ്ജുവിനെ ഇപ്പോഴും തന്റെ നല്ലൊരു സുഹൃത്തായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു വ്യക്തിയാണ് താനെന്നും എന്നാൽ മഞ്ജുവിന് തന്നോട് അത്തരത്തിലുള്ള സൗഹൃദം ഇപ്പോൾ ഇല്ല എന്ന് മനസ്സിലായി എന്നും നാദിർഷ പറയുന്നു. തന്റെ മകളുടെ വിവാഹക്ഷണനത്തിനു വേണ്ടി മഞ്ജുവിനെ വിളിച്ചപ്പോൾ താൻ തിരക്കിലാണ് എന്ന് പറഞ്ഞ് മഞ്ജു ഫോൺ കട്ട് ചെയ്യുകയാണ് ഉണ്ടായത് എന്നും താരം വെളിപ്പെടുത്തി.

പിന്നീട് ഇതേ കാര്യത്തിനുവേണ്ടി വിളിച്ചപ്പോൾ മഞ്ജു ഫോൺ എടുത്തത് പോലുമില്ല എന്നായിരുന്നു നാദിർഷ പറഞ്ഞത്. നാദിർഷയുടെ ഈ ഏറ്റുപറച്ചിൽ വൈറൽ ആയതിനോടുകൂടി മഞ്ജുവിന്റെ ആരാധകർ മഞ്ജു ഇങ്ങനെയൊന്നും ചെയ്യില്ല എന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. അതല്ലെങ്കിൽ ദിലീപും കാവിയും മീനാക്ഷിയും ഉള്ളിടത്തേക്ക് മഞ്ജു പോകില്ല എന്നതു കൊണ്ടായിരിക്കും എന്നും ചില അഭിപ്രായപ്പെട്ടു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.