പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നിവിൻ പോളി ചിത്രം മഹാവീര്യര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം എത്തുക. ഫെബ്രുവരി 10 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാമി അപൂര്‍ണാനന്ദന്‍ എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുള്ള ഒന്നാണെന്നാണ് പുറത്തുവരുന്ന വിവരം.
ചിത്രത്തിൽ ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ.