പ്ലേയിംഗ് ഇലവനെ സംബന്ധച്ച്‌ ഇതുവരെ തീരുമാനം എടുത്തിട്ടില്ല ; ചില കളിക്കാരുടെ പരിക്ക് മറ്റ് ചില കളിക്കാര്‍ക്ക് അവസരം തുറന്നു നല്‍കും ; ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാർ ; കെ എൽ രാഹുൽ

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച്‌ നിര്‍ണായക സൂചനയുമായി ഓപ്പണര്‍ കെ എല്‍ രാഹുല്‍.

Advertisements

മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായി നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന് ടീമിന്‍റെ ആവശ്യം അനുസരിച്ച്‌ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ താന്‍ തയാറാണെന്നും ആവശ്യം വന്നാല്‍ ഗില്ലിനെ ഓപ്പണറാക്കി മധ്യനിരയില്‍ കളിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്തിനായി കളിക്കുന്ന ഓരോ മത്സരത്തിലും ടീം എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യുക എന്നതാണ് എന്‍റെ രീതി. ആ രീതിയിലാണ് ഞാന്‍ തയാറെടുപ്പുകള്‍ നടത്താറുള്ളത്. ടീമിന്‍റെ ആവശ്യമാണ് പ്രധാനം. ആദ്യ ടെസ്റ്റില്‍ മധ്യനിരയിലാണ് എന്നോട് ബാറ്റ് ചെയ്യാന്‍ പറയുന്നതെങ്കില്‍ സന്തോഷത്തോടെ ഞാനത് സ്വീകരിക്കും-രാഹുല്‍ പറഞ്ഞു.

പ്ലേയിംഗ് ഇലവനെ സംബന്ധച്ച്‌ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും കളി തുടങ്ങാന്‍ ഇനിയും ഒരു ദിവസം കൂടി ഉണ്ടല്ലോ എന്നും രാഹുല്‍ ചോദിച്ചു. ചില കളിക്കാരുടെ പരിക്ക് മറ്റ് ചില കളിക്കാര്‍ക്ക് അവസരം തുറന്നു നല്‍കുന്നുവെന്നും ആരൊക്കെയാകും പ്ലേയിംഗ് ഇലവനില്‍ എത്തുകയെന്നും അവരുടെ റോള്‍ എന്തായിരിക്കുമെന്നും മത്സരത്തിന് മുമ്പ് വ്യക്തത വരുമെന്നും രാഹുല്‍ പറഞ്ഞു.

പിച്ച്‌ കണ്ടിട്ട് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള പ്രേരണ ഉണ്ടെന്നും മത്സരദിവസം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും രാഹുല്‍ പറഞ്ഞു. നമ്മള്‍ ഇന്ത്യയിലാണ് കളിക്കുന്നത് എന്നതിനാല്‍ പിച്ച്‌ സ്പിന്നിനെ തുണക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ എന്നും രാഹുല്‍ ചോദിച്ചു.

Hot Topics

Related Articles