‘പ്രധാനമന്ത്രി നടത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദ’; മോദി മാപ്പ് പറയണമെന്ന് എ എ റഹിം എംപി

ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് മോദി നടത്തിയതെന്ന് എ എ റഹിം എം പി. മോദി മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു. മോദിയുടെത് ഗാന്ധി വിരുദ്ധ പ്രസ്താവനയാണ് അതുകൊണ്ട് തന്നെ നിരുപധികമായി മോദി മാപ്പ് പറയണം. ഗാന്ധി വധത്തെ തുടർന്ന്
ആർഎസ്എസിനെ നിരോധിച്ചപ്പോഴാണ് ആർഎസ്എസിനെ ലോകം അറിഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടതിന് ശേഷമാണ് ഗാന്ധിയെ ഇന്ത്യ അറിഞ്ഞത് എന്നതാണ് സത്യം. ഗാന്ധി വെറുപ്പിന്റെ പ്രവാചകൻ ആയിരുന്നില്ല. വെറുപ്പോയിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകനാണ് മോദി. ഗാന്ധിയായിരുന്നു ഏറ്റവും വലിയ
ആർഎസ്എസ് വിരോധി. തുടർച്ചയായി മോദി നടത്തുന്നത് രാജ്യവിരുദ്ധ നിലപാട് എന്നും റഹിം എം പി വ്യക്തമാക്കി.

Advertisements

ഇത് തുറന്ന് കാട്ടാൻ നിരന്തര ഇടപെടല്‍ ഉണ്ടാകും. ജനങ്ങളോട് ഗാന്ധി ആരാണെന്ന കാര്യം തുറന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഇസ്രായേല്‍ ക്രൂരത തുടർക്കഥയാകുന്നുവെന്നും മാപ്പർഹിക്കാത്ത ക്രൂരതയാണ് നടക്കുന്നത്. പലസ്തീൻ ഐക്യദാർഢ്യത്തിന് മുന്നിട്ടിറങ്ങുന്നത് യുവജനങ്ങളും വിദ്യാർത്ഥികളുമാണ്. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍
ആർഎസ്എസ് ആനന്ദിക്കുന്നു. ഇത് കൂടി തുറന്നു കാട്ടിയാകും ഡിവൈഎഫ്ഐ ക്യാമ്ബയിൻ. ഈ കോണ്‍ഗ്രസിന്റെ വിഷയത്തിലെ മൗനം ആശ്ചര്യപ്പെടുത്തുന്നത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിക്കേണ്ട സമയമാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പലസ്തീൻ ഐക്യദാർഢ്യ കമ്ബയിൻ ഡി വൈ എഫ് ഐ ശക്തമാക്കും. ആർ എസ് എസ് ക്യാമ്ബയിൻ ഇന്ത്യ ഇസ്രയേലിന് ഒപ്പം എന്നതാണ് .പലസ്തീൻ ഐക്യദാർഢ്യം ഓരോ സംസ്ഥാനത്തും അവിടുത്തെ സാഹചര്യം അനുസരിച്ച്‌ നടത്തുമെന്നും റഹിം പറഞ്ഞു.കാൻ ചലച്ചിത്ര മേളയിലെ മലയാളികളുടെ നിലപാടും
ഡിവൈഎഫ്ഐ സ്വാഗതം ചെയ്തു. മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെ നടക്കുന്ന ആസൂത്രിത ഗൂഡാലോചന. ഇതിന് പിന്നില്‍ ആർഎസ്എസ് കോണ്‍ഗ്രസ് ആണ്. പ്രതിപക്ഷ നേതാവാണ് അതിന് നേതൃത്വം കൊടുക്കുന്നത്. നുണ ഫാക്ടറിയാണ് വി ഡി സതീശൻ. ഉല്‍പാദിപ്പിക്കുന്ന നുണ പറയാൻ ബിജെപിക്കാരെ വെക്കുന്നു. മുഖ്യമന്ത്രിക്കെതിരെ വസ്തുതയുടെ വെളിച്ചമുള്ള ഒന്നും പറയാനില്ല. പറയുന്നത് തെറ്റെന്ന് മനസിലായിട്ടും അത് തുടർന്ന് കൊണ്ടിരിക്കുന്നുവെന്നും ബിജെപി അജണ്ട കോണ്‍ഗ്രസുമായി ചേർന്ന് നടപ്പിലാക്കുന്നുവെന്നും റഹിം എം പി വ്യക്തമാക്കി.

Hot Topics

Related Articles