കെപിസിസി പുനസംഘടനയുമായി സഹകരിക്കാന്‍ എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം; സമവായം ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുമെന്ന നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്ന്

തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി സഹകരിക്കാന്‍ എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുമെന്ന് നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമവായം. ഗ്രൂപ്പ് നേതാക്കള്‍ പട്ടിക നല്‍കാത്തതിനാല്‍ പുനസംഘടന പാതിവഴിയിലായിരുന്നു. തദ്ദേശവാര്‍ഡുകളുടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പടെ ഗ്രൂപ്പ് നേതാക്കളുടെ പിന്നോട്ട് പോക്ക് നേതൃത്വത്തെ വലയ്ക്കുകയും ചെയ്തു.ഭിന്നിപ്പിന്റെ പാതയില്‍ മുന്നോട്ട് പോക്ക് എളുപ്പമല്ലെന്ന് വന്നതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയെയുമായി കെ സുധാകരനും വി ഡി സതീശനും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തി. രാഷ്ട്രീയകാര്യസമിതി ഉടന്‍ വിളിക്കാനും തീരുമാനമായി.

Advertisements

ആദ്യം ബ്ലോക്ക് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ എല്ലാം ഗ്രൂപ്പുകള്‍ക്ക് വഴങ്ങില്ലെന്ന സന്ദേശവും കെപിസിസി പ്രസിഡന്റ് നല്‍കുന്നുണ്ട്.രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും അംഗീകരിച്ചു. താഴേത്തട്ടിലെ പുനസംഘടനക്ക് മാനദണ്ഡം നിശ്ചയിക്കാന്‍ അഞ്ചംഗസമിതിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന പേരുകള്‍ അതേ പടി കെപിസിസി നേതൃത്വം അംഗീകരിക്കുമോ എന്നുള്ളത് സമവായത്തിന്റെ ഭാവി നിശ്ചയിക്കും. ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട കെ.സുധാകരനും ഇന്നലെ രമേശ് ചെന്നിത്തലയും പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകള്‍ താത്കാലികമായി പരിഹരിക്കപ്പെട്ടുവെന്ന സൂചനകള്‍ നല്‍കിയിരുന്നു.

Hot Topics

Related Articles