എ കെ ജി സെന്റർ ആക്രമണത്തില്‍ കുറ്റപത്രം സമർപ്പിച്ചു. രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആണ് പ്രതികള്‍. തിരുവനന്തപുരം സി ജെ എം കോടതിയില്‍ ആണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. സ്ഫോടക വസ്തു എറിഞ്ഞത് വി ജിതിനും സഹായിച്ചത് ടി നവ്യയുമെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം. കെ പി സി സി ഓഫീസിനെതിരായ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിലുള്ള വൈരാഗ്യത്തില്‍ ആണ് ആക്രമണം നടത്തിയത്.ആക്രമണത്തിന് നിർദേശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ട് പേരെയാണ് പിടികിട്ടാൻ ഉള്ളത്. ഇവർക്കെതിരെ പ്രത്യേക കുറ്റപത്രം നല്‍കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാൻ, ഡ്രൈവർ സുധീഷ് എന്നിവരെയാണ് പിടികൂടാൻ ഉള്ളത്.
Advertisements