വനംവകുപ്പ് കഴിയുന്നതെല്ലാം ചെയ്യുന്നു, എന്നാൽ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് എ.കെ. ശശീന്ദ്രൻ

കോഴിക്കോട്: മാനന്തവാടിയില്‍ കാട്ടാനയാക്രമണത്തില്‍ 47-കാരൻ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വനംവകുപ്പിന് ചെയ്യാൻ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ധ്രുതഗതിയില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാന്നെ് അദ്ദേഹം പറഞ്ഞു. ഉന്നതതലയോഗം ഉടൻ ചേരും. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കില്‍ മാത്രമേ പ്രശ്നം നല്ലരീതിയില്‍ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ജനക്കൂട്ടമുണ്ടാകുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും. സൗമ്യയമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച്‌ മുന്നോട്ടുപോകണം. പ്രശ്നങ്ങളെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവെച്ച്‌ പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതല്‍ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. സാധാരണ നടപടികള്‍കൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആന ജനവാസമേഖലയില്‍ ഇറങ്ങിയെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ഉദ്യോഗസ്ഥർ അവിടേക്ക് എത്തിയിരുന്നു. കർമനിരതരായ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ തകർക്കുന്ന ഒരു വർത്തമാനവും പറയാൻ പാടില്ല. ഉദ്യോഗസ്ഥരുമായി സഹകരിച്ച്‌ ജനപ്രതിനിധികളുമായി ചർച്ച്‌ ചെയ്ത് നടപടികളുമായി മുന്നോട്ടുപോവുക എന്നതാണ് അവിടെ സ്വീകരിക്കാൻ കഴിയുന്ന ഫലപ്രദമായ മാർം. കർണാടകയ്ക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, അദ്ദേഹത്തിൻറെകൂടി സഹായം തേടുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇപ്പോള്‍ ആരുടെയെങ്കിലും ഭാഗത്തെ വീഴ്ചയല്ല അന്വേഷിക്കേണ്ടത്. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്, അതിനെ മറ്റുതരത്തില്‍ കാണേണ്ടതില്ല. കർണാടക വനംവകുപ്പുമായി ബന്ധപ്പെടും. ജില്ലാ കളക്ടർ തലത്തിലുള്ള ആശയവിനിമയത്തിനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.