പത്തനംതിട്ട: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും സിപിഎമ്മിന് തലവേദനയാകുന്നു. സിപിഎം സംസ്ഥാന നേതൃത്വം നടപടിക്കൊരുങ്ങുകയാണ്. കടുത്ത നടപടിയിലേക്ക് തിരഞ്ഞെടുപ്പിന് ശേഷം പോകുമെന്നാണ് സൂചന. അതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ എ പത്മകുമാർ പാർട്ടിക്ക് കത്ത് നല്‍കി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ബി. ഹർഷകുമാറും എ പത്മകുമാർറും തമ്മിലാണ് കഴിഞ്ഞ ദിവസം വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണം മോശമാണെന്നവിമർശനത്തിലായിരുന്നു തർക്കത്തിന്‍റെ തുടക്കം. വി എൻ വാസവൻ സ്ഥിതിഗതികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എട്ടിനു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് അടൂർ വേദിയാക്കിയതും തർക്കത്തിന് കാരണമായി. കയ്യാങ്കളി സംഭവം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ബി. ഹർഷകുമാർ നിഷേധിച്ചു.