മലയാള സിനിമ ഇന്ന് മലയാളികള്‍ മാത്രമല്ല കാണുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് ഇതരഭാഷാ പ്രേക്ഷകര്‍ക്കിടയിലേക്കും മലയാള സിനിമകള്‍ കാര്യമായി എത്തിത്തുടങ്ങിയത്. ആദ്യം ഒടിടിയില്‍ മാത്രമായിരുന്നു കാഴ്ച. എന്നാൽ ഇപ്പോള്‍ തിയറ്ററുകളിലേക്കും എത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും പ്രേമലു ആന്ധ്രയിലും തെലങ്കാനയിലും നേടിയ വിജയം ഇതിന് ഉദാഹരണമാണ്. ഈ രണ്ട് ചിത്രങ്ങള്‍ സൃഷ്ടിച്ച അനുകൂല സാഹചര്യത്തിലേക്കാണ് പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ബ്ലെസി ചിത്രം ആടുജീവിതം വരുന്നത്.
ഇപ്പോഴിതാ ഒരു ആരാധകന്‍റെ അഭ്യര്‍ഥനയ്ക്ക് പൃഥ്വിരാജ് നല്‍കിയിരിക്കുന്ന പ്രതികരണം ശ്രദ്ധ നേടുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണിത്. അതിനായുള്ള പ്രൊമോഷന്‍റെ ഭാഗമായി മുംബൈയിലും ചെന്നൈയിലും വാര്‍ത്താസമ്മേളനങ്ങളും അണിയറക്കാര്‍ നടത്തിയിരുന്നു. തെലുങ്ക്, കന്നഡ ഭാഷാപതിപ്പുകള്‍ പ്രൊമോട്ട് ചെയ്യുന്നില്ലേ എന്നാണ് ഒരു പൃഥ്വിരാജ് ആരാധകന്‍റെ സംശയം. “പൃഥ്വി, ആടുജീവിതം തെലുങ്കിലും കന്നഡയിലും കൂടി നിങ്ങള്‍ പ്രൊമോട്ട് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരും ദിവസങ്ങളില്‍ ദയവായി അത് ചെയ്യുക. നിങ്ങളുടെ എല്ലാം നിങ്ങള്‍ ഈ സിനിമയ്ക്കായി നല്‍കിക്കഴിഞ്ഞു. ഇതുകൂടി ചെയ്യുക. അഡ്വാന്‍സ് ബുക്കിംഗും ഓപണ്‍ ചെയ്യുക”, എന്നായിരുന്നു എക്സില്‍ ആരാധകന്‍റെ പോസ്റ്റ്. ഇതിന് പൃഥ്വിരാജിന്‍റെ പ്രതികരണവും എത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ അത് ചെയ്യും. തെലുങ്ക്, കന്നഡ പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. 22 നും 24 നും ഞങ്ങള്‍ ഹൈദരാബാദിലും ബംഗളൂരുവിലും എത്തും. തെലുങ്ക്, കന്നഡ പതിപ്പുകളുടെ സെന്‍സറിംഗ് പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണ്. അതുകൂടി കഴിഞ്ഞാല്‍ എല്ലാ ഭാഷാപതിപ്പുകളുടെയും ലോകമാകമാനമുള്ള ബുക്കിംഗ് ഒരുമിച്ച് തുടങ്ങാനാവും. സ്നേഹത്തിന് നന്ദി”, പൃഥ്വിരാജ് കുറിച്ചു. മാര്‍ച്ച് 28 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്.