ഏഷ്യാക്കപ്പ് : ശ്രീലങ്കൻ ടീമിനെ പ്രഖ‍്യാപിച്ചു ; ചരിത് അസലങ്ക ക്യാപ്റ്റൻ

കൊളംബോ: ഏഷ‍്യാകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ‍്യാപിച്ചു. ചരിത് അസലങ്ക നയിക്കുന്ന 16 അംഗ ടീമിനെയാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്.കുശാല്‍ മെൻഡിസ്, പതും നിസങ്ക, കാമിന്ദു മെൻഡിസ് ദുനിത് വെല്ലലഗെ എന്നിവരടങ്ങുന്ന മികച്ച ബാറ്റിങ് നിരയും മതീഷ പാതിരാന, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ എന്നിവർ ഉള്‍പ്പെടുന്ന ബൗളിങ് നിരയുമായാണ് ഇത്തവണ ശ്രീലങ്ക ഏഷ‍്യാകപ്പിനിറങ്ങുന്നത്.

Advertisements

അതേസമയം വാന്നിന്ദു ഹസരങ്കയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരുക്ക് ഭേദമാകാത്തതിനാല്‍ താരം കളിക്കുമോയെന്ന കാര‍്യം വ‍്യക്തമല്ല. ബംഗ്ലാദേശിനെതിരേ സെപ്റ്റംബർ 13ന് ആണ് ശ്രീലങ്കയുടെ ആദ‍്യ മത്സരം. പിന്നീട് സെപ്റ്റംബർ 15ന് ഹോങ്കോംഗിനെയും 18ന് അഫ്ഗാനിസ്ഥാനെയും ശ്രീലങ്ക ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീലങ്ക ടീം: ചരിത് അസലങ്ക (ക‍്യാപ്റ്റൻ), പതും നിസങ്ക, കുശാല്‍ മെൻഡിസ്, കുശാല്‍ പെരേര, കാമിന്ദു മെൻഡിസ്, കാമില്‍ മിഷാര, ദസുൻ ഷാനക, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലലഗെ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ബിനുര ഫെർണാൻഡോ, നുവാൻ തുഷാര, മതീഷ പാതിരാന, നുവാനിന്ദു ഫെർണാൻഡോ

Hot Topics

Related Articles