ദില്ലി : ദില്ലിയിലെ തീസ് ഹസാരി കോടതിക്കുള്ളില്‍ പൊട്ടിക്കരഞ്ഞ് എഎപി രാജ്യസഭ എംപി സ്വാതി മലിവാള്‍. സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും അരവിന്ദ് കെജ്രിവാളിന്റെ പിഎയുമായിരുന്ന ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഭാഗം അഭിഭാഷകൻ വാദങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് സ്വാതി പൊട്ടിക്കരഞ്ഞത്. സ്വാതി സ്വയം പരിക്കേല്‍പിച്ചതാണെന്നും സംഭവം നടന്നപ്പോള്‍ വിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇല്ലായിരുന്നെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദങ്ങള്‍.
Advertisements