ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാൻ കെ എസ് ആർ ടി സി: അവസരം ഒരുക്കി നെയ്യാറ്റിൻകര ഡിപ്പോ

തിരുവനന്തപുരം :ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാൻ കെ എസ് ആർ ടി സി ബസ് ഒരുങ്ങി. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ ആണ് ഈ അവസരം ഒരുക്കുന്നത്. തിരുചിറ്റാറ്റ് ക്ഷേത്രം, തൃപ്പുലിയൂർ മഹാവിഷ്‌ണു ക്ഷേത്രം, തിരുവാറൻമുള പാർഥസാരഥി ക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം എന്നിവിടങ്ങളിൽ ദർശന സൗകര്യവും ആറന്മുള കണ്ണാടി നിർമാണവും പാക്കേജിലുണ്ട്‌. 20ന് വള്ളസദ്യയാത്ര നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നാണ് ആരംഭിക്കുന്നത്.  

Advertisements

സംഘാംഗങ്ങളെ ആറന്മുള ക്ഷേത്രത്തിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 1150 രൂപയാണ് പാക്കേജ് നിരക്ക്. ബുക്കിങ്ങിന്: 9809494954.

Hot Topics

Related Articles